മുഹമ്മദ് കുട്ടി എന്ന ബാവ നിര്യാതനായി

പറപ്പൂർ: ഐ എൻ എൽ. പറപ്പൂർ പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് തെക്കേ കുളമ്പ് തേങ്ങ കൂട്ടുങ്ങൽ മുഹമ്മദ് കുട്ടി എന്ന ബാവ 68 മരണപ്പെട്ടു. ഭാര്യമാർ ഇത്തിമ്മു, നസീറ. മക്കൾ മുഹമ്മദ് നിസാർ, നവാസ് (ദുബായ്), നൂർജഹാൻ (ഐ  എച്ച് എസ് പറപ്പൂർ),  നാജിയ,നൈന മോൾ. മരുമക്കൾ ഡോക്ടർ: സജീറ, ഡോക്ടർ: അഫീഫ. ഇന്ന് രാവിലെ 11 മണിക്ക് പറപ്പൂർ വീണാലുക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ഐ എൻ എൽ. സംസ്ഥാന പ്രസിഡന്റ് പ്രഫ: എ പി. അബ്ദുൽ വഹാബ്, സംസ്ഥാന കൗൺസിൽ അംഗം പി കെ എസ്. മുജീബ് ഹസ്സൻ, ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, സി പി എം. നേതാക്കളായ മുഹമ്മദ് മാസ്റ്റർ, വിശ്വനാഥൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ. അഷ്റഫ് തുടങ്ങിയവർ പരേതന്റെ വീട് സന്ദർശിച്ചു.