ഹസ്തം ചാരിറ്റബ്ൾ ട്രസ്റ്റ് ഓഫീസ് ഉൽഘാടനം ചെയ്തു

താനൂർ :താനാളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹസ്തം ചാരിറ്റബ്ൾ ട്രസ്റ്റിന് പുതുതായി നിർമ്മിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. രോഗി സാന്ത്വന പരിചരണ രംഗത്തും ജീവകാരുണ്യ മേഖലയിലും കഴിഞ്ഞ പതിമുന്ന് വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഹസ്തം. ഭിന്നശേഷി മേഖലയിലെ അറിയപെടുന്ന
സാമൂഹ്യ പ്രവർത്തകൻ റഈസ് ഹിദായയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ നിർധനരായ 25 ഡയാലിസിസ് രോഗികൾക്കുള്ള
കിറ്റ് വിതരണം ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവ്വഹിച്ചു.

ട്രസ്റ്റ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ
മാതൃകാപരമായ
സേവനം നടത്തിയ താനൂർ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് , തിരുർ സ്നേഹതീരം വളണ്ടിയർ വിംഗ് എന്നി സംഘടനകളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് വി.അബ്ദുറസാഖ് ഉപഹാര സമർപ്പണം നടത്തി.


ട്രസ്റ്റ് ചെയർമാൻ ടി.പി മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു.
കവയത്രി വി.പി. കമലാക്ഷി, ഡോ.സി.എം.സുനീർ, മുജീബ് താനാളൂർ, പ്രേമനാഥൻ താനുർ,
നാസർ കുറ്റൂർ, അഫ്സൽ കെ.പുരം . ഡോ.സി .റംസീന, അബ്ദുൽ മജീദ് മാടമ്പാട്ട്, ഒ.പി.ഇബ്രാഹിം കുട്ടി എൻ.പി കുഞ്ഞിമുഹമ്മദ് , എം.സി അബൂബക്കർ സി..അബ്ദുറഹിം വി.പി. ഇസ്ഹാഖ്സൽമാൻ മുച്ചിക്കൽ , സിസ്റ്റർ ജൈഷ
സി. ഹസ എന്നിവർ സംസാരിച്ചു.