തുപ്പല്‍ വിവാദം; രാഷ്ട്രീയ വിഷയമാക്കാനുള്ള നീക്കവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: തുപ്പല്‍ വിഷയത്തെ രാഷ്ട്രീയ വിഷയമാക്കി തീർക്കാനുള്ള ഗൂഢനീക്കവുമായി ഡിവൈഎഫ്‌ഐ. നാളെ നടക്കാനിരിക്കുന്ന ഡിവൈഎഫ്‌ഐയുടെ ഫുഡ്‌സ്ട്രീറ്റിൽ ഭക്ഷണം വിളമ്പുന്നതിനോടൊപ്പം പന്നിയിറച്ചിയും കാണില്ലേയെന്ന് യുക്തിവാദികള്‍ ആരോപിച്ചു. ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് മാതൃകയില്‍ ഫുഡ്‌സ്ട്രീറ്റ് നടത്താനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്.

സമരത്തിന്‍റെ ഉദ്ദേശ ശുദ്ധിയെയാണ് യുക്തിവാദികൾ ചോദ്യം ചെയ്തിരിക്കുന്നത്. സമരത്തിൽ വിളമ്പുന്ന ഭക്ഷണത്തില്‍ നിന്നും പന്നിയിറച്ചി ഒഴിവാക്കാൻ കഴിയുമോ എന്നാണ് ഇവരുടെ ചോദ്യം. ദ എത്തിസ്റ്റ് എന്ന പ്രമുഖ യുക്തിവാദ പേജായ ഡിവൈഎഫ്‌ഐയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് ചിക്കന്‍,മട്ടണ്‍,ബീഫ്, പോര്‍ക്ക്, ഫിഷ് തുടങ്ങിയവയെല്ലാം കാണില്ലേയെന്നും ആക്ഷേപരൂപേണ ഇവർ ചോദിച്ചിരിക്കുകയാണ്.