കുഞ്ഞിനെ അനുപമക്ക് കൈമാറി
തിരുവനന്തപുരം: ദത്ത് വിവാദകേസിൽ അനുപമക്ക് ഒടുവിൽ സ്വന്തം കുഞ്ഞിനെ തിരകെക്കിട്ടി. വഞ്ചിയൂർ കുടുംബകോടതിയുടേതാണ് സുപ്രധാന വിധി.

ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ നിർമല ശിശുഭവനിൽ നിന്ന് കോടതിയിലെത്തിച്ച കുട്ടിയെ ജഡ്ജിയുടെ ചേംബറിൽ ഡോക്ടറെത്തി പരിശോധിച്ചു. ശേഷം മാതാവ് അനുപമക്കും പിതാവ് അജിത്തിനും കുട്ടിയെ വിട്ടുനൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.