Fincat

കരിപ്പൂരില്‍ സൗജന്യ പാര്‍ക്കിംഗ് സമയം മൂന്ന് മിനുട്ടില്‍ നിന്നും ആറ് മിനുട്ടായി ഉയര്‍ത്തി


മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് സമയ പരിധി വിഷയത്തില്‍ താത്കാലിക ആശ്വാസമായി പിക്കപ്പ് – ഡ്രോപ്പ് ലൈന്‍ ഏരിയയിലെ സൗജന്യ പാര്‍ക്കിംഗ് സമയം മൂന്ന് മിനുട്ടില്‍ നിന്നും ആറ് മിനുട്ടായി ഉയര്‍ത്തി ഉത്തരവ് ആയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്‍.മഹാലിംഗം അറിയിച്ചു.

1 st paragraph

ഇന്ന് അര്‍ധരാത്രി മുതല്‍ (24-11-2021, ബുധന്‍) ഉത്തരവ് പ്രാബല്യത്തില്‍ വരും.
പുതുക്കിയ സമയ പരിധി പൂര്‍ണമായും ആശ്വാസം നല്‍കുമെന്ന് കരുതുന്നില്ല. അതോറിറ്റി കൊമേഴ്ഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യമായ പുനഃക്രമീകരണം നടത്തി ശാശ്വത പരിഹാരം കാണുമെന്നു, ബന്ധപ്പട്ടപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചിരുന്നു.
പിക്ക് അപ്പ് ഡ്രോപ്പ് ലൈനില്‍ യാത്രക്കാരെ 6 മിനിറ്റില്‍ കയറ്റുകയോ ഇറക്കുകയോ ചെയ്ത ശേഷം പാര്‍ക്കിംഗ് ഏരിയയില്‍ 20 രൂപ ഫീസില്‍ 30 മിനുട്ട് വരെ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം യാത്രക്കാര്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

കരാര്‍ കമ്പനി ജീവനക്കാരുടെ യാത്രക്കാരോടുളള ഇടപെടലുകള്‍ മാന്യമായിരിക്കണമെന്നും ഇക്കാര്യം നിരന്തരം വിലയിരുത്തണമെന്നും യാത്രക്കാര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും എടുക്കണമെന്നും ഡയറക്ടറോട് ആവശ്യപ്പെട്ടു.

2nd paragraph