Fincat

എസ്.ഡിപി.ഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി.എ ലത്തീഫിന് തിരൂർ റയിൽവേ സ്റ്റേഷനിൽ വരവേൽപ്പ് നല്കി

തിരൂർ : നവമ്പർ 22, 23 തിയതികളിൽ ചെന്നൈ യിൽ വെച്ച് നടന്ന ദേശീയ പ്രതിനിധി സഭയിൽ വെച്ച് 2021- 2024 ടേമിലേക്കുള്ള ദേശീയ നേതൃത്വത്തിലേക്ക് മലപ്പുറം ജില്ലയിൽ നിന്നും ദേശിയ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപെട്ട ശേഷം തിരൂരിലെത്തിയ സി പി എ ലത്തീഫിന് എസ് ഡി പി ഐ പ്രവർത്തകർ തിരൂർ റയിൽവെസ്റ്റേഷനിൽ സ്വീകരണം നൽകി

1 st paragraph

രാവിലെ ഏഴ് മണിയോടെ ചെന്നൈമെയിലിൽ തിരൂരിൽ എത്തിയ സി പി എ ലത്തീഫിനെ ജില്ലാ വൈസ് പ്രസിഡന്റ് അക്കര സൈദലവി ഹാജി, തിരൂർ മണ്ഡലം പ്രസിഡന്റ് ജുബൈർ കല്ലൻ, താനൂർ മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ് അക്ബർ എന്നിവർ സ്വാൾ അണിയിച്ചു കൊണ്ട് സ്വീകരിച്ചു.

2nd paragraph

തുടർന്ന് സിറ്റി ജംഗ്ഷൻ വരെ പ്രകടനമായി ആനയിച്ചു, സി പി എ ലത്തീഫ് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു, നജീബ് തിരൂർ , ഉസ്മാൻഹാജി കോട്ടക്കൽ, തിരൂർമുനിസിപ്പൽ സെക്രട്ടരി ഇബ്രാഹിം, സബ്ക ഷാഫി, എന്നിവർ നേതൃത്വം നല്കി.