എസ്ഡിപിഐയെ വളർത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്ന് ബി ഗോപാലകൃഷ്ണൻ


മലപ്പുറം: പാലക്കാട് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി മാർച്ച്. കോഴിക്കോട്ടും ആലപ്പുഴയിലും കളക്റ്ററേറ്റ് മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് കളക്ട്രേറ്റ് മാർച്ച് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

എസ്ഡിപിഐയെ വളർത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്ന് ബി ഗോപാലകൃഷ്ണൻ മലപ്പുറത്ത് ആരോപിച്ചു. തീവ്രവാദത്തിനെതിരെ നിലപാടെടുത്താൽ ലീഗുമായിപ്പോലും കൈകോർക്കാൻ ബിജെപി തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.