റോഡ് മുറിച്ചുകടക്കവേ ഓട്ടോയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

മലപ്പുറം: റോഡ് മുറിച്ചു കടക്കവേ ഒട്ടോയിടിച്ച് കാല്‍നട യാത്രകാരന്‍ മരിച്ചു. മൈലപ്പുറം സ്വദേശിയും കോട്ടപ്പടി സി.കെ.ബി ഫ്രൂട്ട്‌സ് ഉടമയുമായ ചെറുതൊടി കുഞ്ഞി മുഹമ്മദ് (കുഞ്ഞുട്ടി-74) ആണ് മരിച്ചത്. മൈലപ്പുറത്ത് ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം.

ആദ്യം മലപ്പുറത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മക്കള്‍: ഷമിം അലി (ദുബൈ), അബ്ദുല്‍ റസാഖ് മെഹബൂബ് (സബ് എഡിറ്റര്‍, സിറാജ്), ഷമീന, മുഹ്‌സിന, ഷംന. മരുമക്കള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ വഹാബ്, ഷാനവാസ്, ജംഷീദ്, ഫൗനിയ, ഷഫീഫ യൂസുഫ്.