ഹലാൽ വിവാദത്തിനെതിരെ വേണ്ടത് മറയില്ലാത്ത പ്രതിരോധം :എഐവൈഎഫ്.

കേരളീയ പൊതു സമൂഹത്തിൽ ഭക്ഷണത്തിലൂടെ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തി കൊണ്ടുവരണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ: കെ കെ സമദ്‌ ആവശ്യപ്പെട്ടു.

“ഭക്ഷണത്തിന് പക്ഷമില്ല” എന്ന മുദ്രാവാക്യമുയർത്തി എ ഐ വൈ എഫ്‌ മലപ്പുറത്ത് സംഘടിപ്പിച്ച സെക്കുലർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളീയ മതേതര മനസ്സിനെ പിളർത്താൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിനു പകരം ബാലൻസിംഗ്  രാഷ്ട്രീയത്തിനയി ശ്രമിക്കുന്നത്‌  അപകടം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Al Y F മണ്ഡലം സെക്രട്ടറി KV നാസർ സ്വാഗതവും പ്രസിഡന്റ് പ്രവീൺ കാട്ടുങ്ങൽ അദ്ധ്യക്ഷതയും വഹിച്ചു.
CPI  മലപ്പുറം മണ്ഢലം സെക്രട്ടറി CH നൗഷാദ്, കൃഷ്ണൻ പൂക്കോട്ടൂർ ,
ശ്രീദേവ് പന്തല്ലൂർ, സംസു കാട്ടുങ്ങൽ , പ്രതീപ് മേനോൻ , എന്നിവർ സംസാരിച്ചു.
 Al Y F  മണ്ഡലം കമ്മിറ്റിയംഗളായ
അബ്ദുറഹ്മാൻ മോങ്ങം, ബൈജു വലിയ വരമ്പ് , ബഷീർ മേൽമുറി, ജംഷീർ ബാബു, ജസീർ പുഴ ക്കൽ, അജ്മൽ സ്വാദിഖ് എന്നിവർ ഫുഡ് ഫെസ്റ്റിന്  നേതൃത്വം നൽകി