ഇട്ടൂസിന്റെ ലോകം പ്രകാശനം ചെയ്തു.

വണ്ടൂർ: കവയത്രി മുംതാസ് മുഹമ്മദ് എഴുതിയ ബാലസാഹിത്യ നോവൽ ഇട്ടൂസിന്റെ ലോകം
പ്രകാശനം ചെയ്തു.


മുതിർന്ന മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് ഓണാട്ട് കാളികാവ് ഗ്രാമ പഞ്ചായത്ത് മുൻ അംഗം സി.ടി. സകരിയക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാനില പൊന്നു അദ്ധ്യക്ഷത വഹിച്ചു.

കവയത്രി മുംതാസ് മുഹമ്മദ് എഴുതിയ ഇട്ടു സിന്റെ ലോകം ബാലസാഹിത്യ നോവൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് ഓണാട്ട് പ്രകാശനം ചെയ്യുന്നു.


ദമാംഅൽമുന ഇന്റർ നാഷണൽ സ്കൂൾ അധ്യാപകൻ വി.നജ്മുദ്ദീൻ അതിഥിയായി.
മുഹമ്മദ് മാവുങ്ങൽ എഴുത്തുകാരൻ കുഞ്ഞിമുഹമ്മദ് അഞ്ചചവിടി ,മൻസൂർ കറുപ്പേനി ഷിഹാബ് തങ്ങൾ, ഹുസൈൻ കറുതേനി പി.എം.ന്നാണിയാപ്പ എന്നിവർ സംസാരിച്ചുു.