Fincat

സ്വന്തം കൈപ്പടയിൽ വിശുദ്ധ ഖുർആൻ എഴുതി തയ്യാറാക്കിയ പൊന്നാനി സ്വദേശിയെ ആദരിച്ചു

താനൂർ : സ്വന്തം കൈപ്പടയിൽ വിശുദ്ധ ഖുർആൻ പൂർണമായും എഴുതി തയ്യാറാക്കി അത് വധുവിന് മഹറായി നൽകി ശ്രദ്ദേയനായ പൊന്നാനി തെക്കേപുറം സ്വദേശിയും താനൂർ റഹ്‌മത്ത് നഗർ വാദി റഹ്‌മ ഖുർആൻ അക്കാദമിയിലെ അദ്ധ്യപകനും റഹ്‌മത്ത് മസ്ജിദ് ഇമാമുമായ ഹാഫിസ് ഫിറോസ് അൽ കൗസരിയെ വാദിറഹ്‌മ ഖുർആൻ ആക്കാദമി ഭാരവാഹികൾ മെമന്റോ നൽകി ആദരിച്ചു,

1 st paragraph

വാദിറഹ്‌മ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ സ്ഥാപനത്തിന്റെ പ്രിസിപ്പാളും ഓൾ ഇന്ത്യ ഇമാംസ്കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ കെ മജീദ് അൽ ഖാസിമി മെമന്റോ കൈമാറി,ജീവിത
പങ്കാളിക്ക് മഹറായി നൽകണം എന്ന ആഗ്രഹത്തോടെ ഒരു വർഷവും മൂന്ന് മാസവും എടുത്താണ് ഇദ്ദേഹം ഖുർആൻ പൂർണമായും എഴുതി തെയ്യാറാക്കിയത്,

2nd paragraph

നവംമ്പർ ആറിനായിരുന്നു നിക്കാഹ്,ഖുർആൻ പൂർണമായി മനഃപാo മാക്കിയ ആലുവ ഓണമ്പള്ളി സ്വദേശിനി ആമിനയാണ് വധു.
താനൂർ റഹ്‌മത്ത് എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ സി കെ എം ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു, ട്രഷറർ എ സഖരിയ്യ സ്വാഗതവും, ഉപഹാരം ഏറ്റുവാങ്ങിക്കൊണ്ട് ഫിറോസ് അൽ കൗസരി നന്ദിയും പറഞ്ഞു, ട്രസ്റ്റ് അംഗങ്ങളായ, പരപ്പിൽ മൊയ്തു, സി എം സദഖത്തുള്ള, ടി എം ഒ ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു.