വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരൂരിൽ ഏകദിന നിക്ഷേപക സംഗമം നടത്തി.

തിരൂർ: ചേമ്പർ ഓഫ് കൊ മേഴ്‌സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ബഹു : തിരൂർ നിയോജക mandalam MLA ശ്രീ.കുറുക്കോളി മൊയ്‌തീൻ ഉത്ഘാടനം ചെയ്തു. തിരൂർ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി നസീമ ആളത്തിൽ പറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീ. വി.പി. മനോജ്‌ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ ശ്രീ രാമൻകുട്ടി പാങ്ങാട്ട്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ.കെ. അബ്ദുൽ സലാം, KSSIA തിരൂർ താലൂക്ക് പ്രസിഡന്റ്‌ ശ്രീ സിദ്ധീഖ് മുൾത്താൻ, സെക്രട്ടറി ശ്രീ. ഖാജാ ഷിഹാബുദ്ധീൻ, ഫ്ലോർ മിൽ അസോസിയേഷൻ തിരൂർ താലൂക്ക് പ്രസിഡന്റ്‌ ശ്രീ ബാവ നെടിയോടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ ശ്രീ. വി. പി. അബ്ദുൽ സലാം സ്വാഗതവും തിരൂർ നഗരസഭ വ്യവസായ വികസന ഓഫീസർ ശ്രീ.വി. മുഹമ്മദ്‌ നന്ദിയും പറഞ്ഞു. തുടർന്ന് ബാങ്ക് വായ്പാ നടപടിക്രമങ്ങൾ എന്ന വിഷയത്തിൽ തിരൂർ ബ്ലോക്ക്‌ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ശ്രീ പി.വി. രമേശ്‌ ബാബു, വ്യവസായ വൈദ്യുതി കണക്ഷൻ നടപടിക്രമങ്ങൾ എന്ന വിഷയത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, KSEB (Retd.), ശ്രീഅബൂബക്കർ കടവത്ത്, വ്യവസായ വകുപ്പ് പദ്ധതികളും സേവന ങ്ങളും എന്ന വിഷയത്തിൽ തിരൂർ ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ ശ്രീ. ബി.വി. മുഹമ്മദ്‌ നയീം എന്നിവർ ക്ലാസുകൾ എടുത്തു.