കുറ്റിപ്പുറത്തെ യുവതിയുടെ മരണം: യഥാര്‍ത്ഥ കാരണമറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ നിന്ന് നവംബര്‍ 24ന് കോവിഡ് വാക്സിന്‍ സ്വീകരിച്ച 24 വയസുകാരി മരണപ്പെട്ട വിഷയത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ യഥാര്‍ത്ഥ മരണ കാരണം അറിയാന്‍ സാധിക്കുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ച് 38 മണിക്കൂറിന് ശേഷം യുവതിയെ അലര്‍ജി റിയാക്ഷന്‍ കാരണം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കുകയായിരുന്നു.

രക്ത മര്‍ദ്ദം കുറയുന്നതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരോട് കൂടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും അവിടെ നിന്ന് അടിയന്തിരമായി അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമാണുണ്ടായത്. യുവതിക്ക് വേണ്ട എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും ആരോഗ്യനില മോശമാകുകയും നവംബര്‍ 27ന് രാവിലെ മരണപ്പെടുകയുമായിരുന്നു.