Fincat

ഓപ്പറേഷൻ കുബേര കുറ്റിപ്പുറത്ത് രണ്ട് പേർ പിടിയിൽ

കുറ്റിപ്പുറം :ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കുറ്റിപ്പുറത്ത് രണ്ട് പേരെ പിടികൂടി.ഉദയകുമാർ(58) ചെമ്മങ്ങാട്ട് ഹൗസ് നാഗപറമ്പ്.മാധവൻ (70)കരുണ ക്കോട്ട് ഹൗസ് പാറപ്പുറം കാലടി എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്.
മാധവന്റെ വീട്ടിൽ നിന്ന് 50000 ത്തോളം രൂപയും ബ്ളാങ്ക് മുദ്രപത്രങ്ങളും അനധിധികൃതപണമിടപാടിന്റെ രേഖകളും കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ നിന്ന് ഭാര്യ സത്യഭാമയെ കഴിഞ്ഞ വർഷം ഇതേ പോലെ കേസിൽ പിടികൂടിയിരുന്നു.

1 st paragraph


ഉദയകുമാറിന്റെ വീട്ടിലാണ് ആദ്യം റെയ്ഡ് നടന്നത്. ഇവിടെ നിന്ന് നിരവധി ബ്ലാങ്കായ ചെക്കുകൾ . മുദ്രപത്രങ്ങൾ പ്രോമിസറിനോട്ടുകൾ പാസ്പോർട്ട് എന്നിവ പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കു വേണ്ടി ഇടപാടുകൾ നടത്തുന്ന സത്യഭാമയുടെയും ഭർത്താവ് മാധവന്റെയും വീട്ടിൽ നടത്തിയ റെയ്ഡിലാണ് മാധവൻ പിടിയിലായത്. ഇയാളുടെ ഭാര്യ റെയ്ഡ് വിവരം അറിഞ്ഞ് ഒളിവിൽ പോയി. ഉദയകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ അധികവും കാലടി ഭാഗത്തുള്ളവരുടെയാണ്

2nd paragraph