1921ലെ മലബാർ സമരങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ ബ്രിട്ടീഷുകാരന്റെ ഒറ്റുകാരായി പ്രവർത്തിച്ച ആർ.എസ്.എസിന് അവകാശമില്ല:പി.സുരേന്ദ്രൻ


തിരൂർ: ചരിത്രത്തിൽ മലബാർ ലഹള എന്ന് രേഖപ്പെടുത്തപ്പെട്ട യുദ്ധങ്ങൾ ഹിന്ദു മുസ്ലിം സംഘട്ടനങ്ങൾ ആയിരുന്നില്ലെന്നും അവർണ്ണരായ ദരിദ്ര കർഷകരും മുസ്ലിം കുടിയാന്മാരും ചേർന്ന് ബ്രിട്ടീഷുകാർക്കും അവരുടെ സിൽബന്ധികളായ ഭൂ പ്രഭുക്കന്മാർക്കുമെതിരെ നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടമായിരുന്നു എന്നും, തെറ്റായ ചരിത്രം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ അന്നത്തെ ഒറ്റുകാരുടെ പിൻതലമുറയാണെന്നും പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ മാഷ് പറഞ്ഞു.
ഒറ്റുകാർക്ക് തിരുത്തുവാനുള്ളതല്ല ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന ക്യാപ്ഷനിൽ നവംബർ ഒന്ന് മുതൽ പിഡിപി മലപ്പുറം ജില്ലാകമ്മിറ്റി പ്രഖ്യാപിച്ച ചരിത്ര സംരക്ഷണ കാമ്പയിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം


പിഡിപി മലപ്പുറം ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂർ അധ്യക്ഷം വഹിച്ചു, ചരിത്രകാരൻ ഹുസൈൻ രണ്ടത്താണി,സി.കെ.അബ്ദുൽ അസീസ്, സാബു കൊട്ടാരക്കര, സക്കീർ പരപ്പനങ്ങാടി, ശശി പൂവൻചിന, അനീഷ് കുമാർ പൂക്കോട്ടൂർ, ഹാരിസ് വാണിയ്യ നൂർ ,സൈനബ ഫൈസൽ, ബീരാൻ ഹാജി അനന്താവൂർ, അബ്ദുറഹ്മാൻ ഹാജി തിരൂര്എന്നിവർ സംസാരിച്ചു, നിസാം കാളമ്പാടി പ്രതിജ്ഞ ചൊല്ലി,ടി.കെ.സലിംബാബു സ്വാഗതവും അബ്ദുൽ ബാരി ഇർഷാദ് നന്ദിയും പറഞ്ഞു.