നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു.

റിയാദ്: ഉടനെ നാട്ടിൽ പോകാനിരുന്ന മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം അമരമ്പലം അത്താണിക്കൽ സ്വദേശി നെല്ലിപ്പറമ്പൻ പൂഴികുത്ത് സുരേഷ് ബാബു (50) ആണ് റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽ മരിച്ചത്. 18 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ് സുരേഷ്. ഉടനെ നാട്ടിൽ പോകാനിരിക്കവേയാണ് അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും മരണം സംഭവിച്ചതും.

പിതാവ്: അറമുഖൻ (പരേതൻ), മാതാവ്: നാരായണി, ഭാര്യ: ബബിത, മക്കൾ: അവന്തിക, അവിനാശ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, നൗഫൽ തിരൂർ, ജാഫർ ഹുദവി, ഇസ്മാഈൽ പടിക്കൽ, ഷാഫി കരുവാരക്കുണ്ട്, അൻവർ ചെമ്മല എന്നിവരും ഹാജൻ കമ്പനി സൃഹൃത്തുക്കളായ ഷഫീഖ് മുസ്‌ലിയാർ കരുനാഗപ്പള്ളി, സുബൈർ കണ്ണനല്ലൂർ, വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ എന്നിവർ രംഗത്തുണ്ട്.