Fincat

തിരുന്നാവായയിൽ തെരുവുനായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്

തിരുന്നാവായ: വലിയ പറപ്പൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്.
പുഴക്കൻ അറമുഖൻ്റെ ഭാര്യ ചിന്നു (47), കായൽ മഠത്തിൽ കണവത്ത് അബൂബക്കറിൻ്റെ മകൻ ഷാബിൻ (എട്ട്), കളിച്ചാത്ത് വിശ്വൻ്റെ ഭാര്യ ഇന്ദിര (55), കാർത്തിക വീട്ടിൽ അബ്ദുൽ കരീമിൻ്റെ രണ്ടര വയസ്സുള്ള മകൻ എന്നിവർക്കാണ് പരിക്ക്.

1 st paragraph

എല്ലാവർക്കും മുഖത്തും കൈക്കും തലക്കുമാണ് പരിക്ക്. തിരൂർ ജില്ല ആശുപത്രിയിൽ കൊണ്ടുപോയി കുത്തിവെപ്പ് നൽകി. ഇവിടെ നായ്ക്കൾ വളർത്തു മൃഗങ്ങളെ അക്രമിക്കലും വീടുകളിൽ നിർത്തിയിട്ട വാഹനങ്ങളുടെ സീറ്റുകൾ കടിച്ചുകീറലും പതിവാണ്.

നായ ശല്യം വർധിച്ചതിനാൽ കുട്ടികളെ വിദ്യാലയങ്ങളിൽ അയക്കാനും ജനത്തിനു പുറത്തിറങ്ങാനും ഭയമായിരിക്കുകയാണ്. അധികൃതർ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായി

2nd paragraph