Fincat

നടി പ്രവീണയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ചലച്ചിത്ര-സീരിയൽ നടിയുടെ മോർഫ് ചെയ്ത വ്യാജ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡൽഹി സാഗർപൂർ സ്വദേശി ഭാഗ്യരാജ് (22) നെയാണ് പ്രത്യേക സംഘം ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. നേരത്തെ ഈകേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കെറ അറസ്റ്റ് ചെയ്തിരുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദ്ദേശാനുസരണം സിറ്റി െപാലീസ് കമീഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രൂപവൽകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

1 st paragraph

നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുണ്ടാക്കി അതുവഴിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സൈബർ ക്രൈം പൊലീസ് അസി. കമീഷനർ ടി. ശ്യാംലാൽ, ഇൻസ്‌പെക്ടർ എസ്‌പി. പ്രകാശ്, എസ്‌.െഎ ആർ.ആർ. മനു, പൊലീസ് ഉദ്യോഗസ്ഥരായ വി എസ്. വിനീഷ്, എ.എസ്. സമീർഖാൻ, എസ്.മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും.

2nd paragraph

പ്രതികളെ പിടികൂടിയതിൽ സന്തോഷമുെണ്ടന്ന് നടി പ്രവീണ പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ പല നടികൾക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പലരും പ്രതികരിക്കാൻ തയ്യാറാകാത്തതാണ് കുറ്റവാളികൾക്ക് പ്രോൽസാഹനമാകുന്നത്. ആ സാഹചര്യം ഒഴിവാക്കി എല്ലാവരും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ പരാതിയുമായി രംഗത്തെത്തണമെന്ന് അവർ കൂട്ടിച്ചേർത്തു.