വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ താനൂരിൽ അറസ്റ്റില്‍
താനൂര്‍: വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി റിമാന്‍ഡില്‍. കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പില്‍ ഹനീഫ(54)യെയാണ് താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. ഇയാള്‍ക്കെതിരെ മുമ്പും പ്രകൃതി വിരുദ്ധ പീഡന ആരോപണമുയര്‍ന്നിരുന്നു. താനൂര്‍ സിഐ ജീവന്‍ ജോര്‍ജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.