വ്യാജമദ്യം കഴിച്ച് രണ്ട് മരണം
ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്(43), ബിജു(42) എന്നിവരാണ് മരിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. കഴിച്ച മദ്യത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കാട്ടൂർ റോഡിൽ തട്ടുകട നടത്തുകയായിരുന്നു ബിജു. കോഴിക്കട ഉടമയാണ് നിശാന്ത്.