സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്

തിരുവനന്തപുരം: ഡിസംബർ ആദ്യ ദിവസം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരു പവൻ സ്വർണത്തിന് ഇരുന്നൂറ് രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 35,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4460 രൂപയായി.

ഇന്നലെ ഒരു പവന് 35880 രൂപയും ഗ്രാമിന് ഗ്രാമിന് 4485 രൂപയുമായിരുന്നു വില. നവംബർ പതിനാറിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. 36,920 രൂപയായിരുന്നു ഒരു പവന് വില. നവംബർ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയ്യതികളിൽ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.