പള്ളികളെ രാഷ്ട്രീയ ദുരുപയോഗത്തിന് ശ്രമിക്കുന്ന മുസ്ലീം ലീഗ് നീക്കത്തിനെതിരെ ഐ എന്‍ എല്‍ പ്രതിഷേധം.
മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി. ക്ക് വിട്ട സര്‍ക്കാര്‍ നടപടിയുടെ പേരില്‍ മുസ്ലീം പള്ളികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താനുള്ള മുസ്ലിം ലീഗ് നീക്കത്തിനെതിരെ ഐ എന്‍ എല്‍. നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.കലക്ട്ടര്‍ ബംഗ്ലാവ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കെ എസ് ആര്‍ ടി സി. ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി കെ എസ്. മുജീബ് ഹസ്സര്‍, സാലിഹ് മേടപ്പില്‍, മജീദ് തെന്നല, ജില്ലാ ഭാരവാഹികളായ ഖാലിദ് മഞ്ചേരി, ഇ കെ. സമദ് ഹാജി, സി എച്ച്. അലവിക്കുട്ടി, അസീസ് കളപ്പാടന്‍, എം. ഇബ്രാഹിം, അലവി മാര്യാട്, നഗരസഭാ കൗണ്‍സിലര്‍ മുഹമദലി എന്ന കുട്ട്യാപ്പ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.