താനൂർ തിരൂർ റൂട്ടിൽ അപകടം, ഒരാൾക്ക് പരിക്ക്
താനൂർ: താനൂർ – തിരൂർ റൂട്ടിൽ മൂലക്കൽ ജംഗ്ഷനിൽ ഗ്യാസ് ടാങ്കറും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം.

പുലർച്ചെ 1:30യോടെയാണ് അപകടം ഉണ്ടായത്, ഒന്നര മണിക്കൂർ എടുത്താണ് ടാങ്കർ ലോറി ഡ്രൈവറെ ഫയർഫോഴ്സും, പോലീസും, പോലീസ് വോളൻ്റിയറും, നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.

റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു, നിലവിൽ ഗതാഗത നിയന്ത്രണം തുടരുന്നു.