Main Banner

ആലത്തൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി

പാലക്കാട്: ആലത്തൂരില്‍നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പോലിസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചെന്നും നിലവില്‍ ഡിവൈഎസ്പി ഓഫീസിലാണ് പെണ്‍കുട്ടിയുള്ളതെന്നും ആലത്തൂര്‍ എസ്എച്ച്ഒ റിയാസ് ചാക്കീരി പറഞ്ഞു.

1 st paragraph

2021 ഓഗസ്റ്റ് 30ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്തെ വഴിയിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യവും ലഭിച്ചിരുന്നു.

2nd paragraph

മകള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കള്‍. ഒടുവില്‍ മാസങ്ങള്‍ നീണ്ട പോലിസ് അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ മുംബൈയില്‍നിന്ന് കണ്ടെത്തിയത്.