Fincat

പേരമകൻ വാഹനാപകടത്തിൽ മരിച്ചു; വിവരമറിഞ്ഞ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: പേരമകൻ വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് എത്തിയ മുത്തച്ഛൻ കുഴഞ്ഞുവീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുല്ലക്കുട്ടി ഹാജി (65) ആണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ശഹനാദ് (20) ഇന്നലെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞ് മുന്നിയൂർ പറക്കടവിൽ മകളുടെ വീട്ടിലെത്തിയ അബ്ദുല്ലക്കുട്ടി ഹാജി ഏറെ ദുഃഖിതനായിരുന്നു.

1 st paragraph

ഇതിനിടെ ദേഹസ്വാസ്ത്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. മൃതദേഹം കാലത്ത് പന്തരങ്ങാടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. കുന്നത്തേരി അബ്ദുവിന്റെ മകനായ ശഹനാദ് വെള്ളിയാഴ്ച രാത്രി 9.30ന് ചെമ്മാട് കോഴിക്കോട് റോഡിൽ ദുബായ് ഗോൾഡ് സൂക്കിന് മുമ്പിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.

2nd paragraph

സ്‌കൂട്ടറിൽ ചെമ്മാട് നിന്ന് വരുന്നതിനിടെ ടർഫിൽ നിന്ന് ഇറങ്ങിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മുന്നിയൂർ ആലിൻ ചുവട് ബേക്കറിയിൽ ജീവനക്കാരനാണ് ശഹനാദ്.