വാഹനാപകടം റിട്ട.യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥൻ മരണപ്പെട്ടു.


മലപ്പുറം: കാക്കഞ്ചേരി ദേശീയപാത66 കാക്കഞ്ചേരി വളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ട.അസിസ്റ്റൻറ് രജിസ്റ്റാർ രാമനാട്ടുകര അശ്വതിയിൽ ടി.വി അശോകൻ(72) മരണപെട്ടു.

ശനിയാഴ്ച ഉച്ചക്ക് 12 ന് യൂണിവേഴ്സിറ്റി ഭാഗത്തുനിന്നും ഇടിമൂഴിക്കൽ ഭാഗത്തേക്ക് ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറിനു  പിന്നിൽ  അതെ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: നന്ദിനി(റിട്ട.ഹെഡ്മിസ്ട്രസ്സ് വെണ്ണായൂർ എ യു പി ബി സ്ക്കൂൾ ഐക്കരപ്പടി).

മക്കൾ: ഡോ.അനൂപ്, നിധീഷ്, സുഭാഷ്