കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കും: വി ഡി സതീശന്‍


മലപ്പുറം: കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭം യൂണിറ്റ് തലത്തില്‍ വരെ നടത്തുകയും വേണം. 18 ന് കലക്ട്രേറ്റ് മാര്‍ച്ചും നടത്തും.സംസ്ഥാന സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ കോണ്‍ഗ്രസ് സമരമുഖത്തേക്ക് നീങ്ങുകയാണ്. പൊതുജനത്തെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

എ പി അനില്‍കുമാര്‍ എം എല്‍ എ, ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി പി എ സലീം, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, ഇ മുഹമ്മദ് കുഞ്ഞി, കെ പി നൗഷാദലി, എന്‍ എ കരീം  പങ്കെടുത്തു.