ആര്യാടന്‍ മുഹമ്മദിന് രാജീവ് ഗാന്ധി അവാര്‍ഡ് സമ്മാനിച്ചു

മലപ്പുറം : രാജീവ് ഗാന്ധി സെന്റര്‍ ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് സമ്മാനിച്ചു. ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു.

എ പി അനില്‍കുമാര്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, ഇ. മുഹമ്മദ് കുഞ്ഞി, വി എ കരീം,കെ പി അബ്ദുല്‍ മജീദ്, കെ പി നൗഷാദലി, വി ബാബുരാജ്, സമദ് മങ്കട, കെ എം ഗിരിജ, ശിവദാസ് വാര്യര്‍, പി സി വേലായുധന്‍കുട്ടി,  എന്‍ വി മുഹമ്മദാലി സംസാരിച്ചു.