ഉപതെരഞ്ഞെടുപ്പ്: വോട്ടിങ് പൂർത്തിയായി
ജില്ലയിലെ അഞ്ച് തദ്ദേശസ്വയം ഭരണ വാർഡിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ വോട്ടിങ് പൂർത്തിയായി.തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം (ജനറല്‍) ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട് (ജനറല്‍), പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍ (ജനറല്‍), മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ് (ജനറല്‍) കാലടി പഞ്ചായത്തിലെ ചാലപ്പുറം (വനിത) എന്നിവിടങ്ങളിലാണ് വോട്ടിങ് നടന്നത്. കണ്ടമംഗലം വാർഡിൽ 77.6 ശതമാനവും വേഴക്കോട് വാർഡിൽ 92.3 ശതമാനവും ചീനിക്കൽ വാർഡിൽ 75.5 ശതമാനവും കാച്ചിനിക്കാട് പടിഞ്ഞാറു വാർഡിൽ 87.2 ശതമാനവും ചാലപ്പുറം വാർഡിൽ 80.5 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്.രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയായിരുന്നു വോട്ടെടുപ്പ്.