കരിപ്പൂരിൽ യാത്രക്കാരനിൽനിന്ന്​ കണ്ടെടുത്ത സ്വർണം കാണാതായ സംഭവത്തിൽ; മൂന്ന്​ കസ്​റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ

കരിപ്പൂർ: വിദേശത്തുനിന്നെത്തിയ യാത്രക്കാരനിൽനിന്ന്​ കണ്ടെടുത്ത സ്വർണം കാണാതായ സംഭവത്തിൽ കോഴിക്കോട്​ വിമാനത്താവളത്തിലെ മൂന്ന്​ ഉന്നത കസ്​റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ. മൂന്ന്​ സൂപ്രണ്ടുമാരെയാണ്​ അ​ന്വേഷണ വിധേയമായി സസ്​പെൻഡ്​​ ചെയ്​തത്​.

ദിവസങ്ങൾക്ക്​ മുമ്പാണ്​ യാത്രക്കാരനിൽനിന്ന്​ കണ്ടെടുത്ത്​ കസ്​റ്റംസി​െൻറ ലോക്കറിൽ സൂക്ഷിച്ച ഒരു കിലോയോളം സ്വർണം കാണാതായത്​. തുടർന്ന്​ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ കൊച്ചി കസ്​റ്റംസ്​ കമീഷണറേറ്റിൽനിന്ന്​ റിപ്പോർട്ട്​ തേടിയിരുന്നു. തുടർന്ന്​ വകുപ്പുതലത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിനൊടുവിലാണ്​ മൂന്നുപേരെ സസ്​​െപൻഡ്​​ ചെയ്​തിരിക്കുന്നത്​. വിശദ അ​ന്വേഷണവും ആരംഭിച്ചിട്ടുണ്ട്​. കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞവർഷം സി.ബി.​െഎ-ഡി.ആർ.​െഎ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ കരിപ്പൂരിൽ നിരവധി കസ്​റ്റംസ്​ ഉദ്യോഗസ്ഥരെ സസ്​പെൻഡ്​​ ചെയ്​തിരുന്നു. സ്വർണ കടത്തിന്​ ഒത്താശ നൽകി​െയന്നതിനെ തുടർന്നായിരുന്നു അന്ന്​ നടപടി സ്വീകരിച്ചത്​.