എസ് ഡി പി ഐ പ്രതിഷേധ ധര്‍ണ നടത്തി


താനൂർ : നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് അക്രമികള്‍ തകര്‍ത്തതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് ‘ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും’ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യ വ്യാപകമായി എസ് ഡി പി ഐ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി താനൂർ മണ്ഡലം കമ്മിറ്റി വൈലത്തൂരിൽ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു, എസ്ഡിപിഐ ജില്ലാ സെക്രട്ടറി അഡ്വ കെ സി നസീർ ഉത്ഘാടനം ചെയ്തു


താനൂർ മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള അദ്ദ്യക്ഷത വഹിച്ചു വി മൻസൂർ മാസ്റ്റർ (ചെറിയമുണ്ടം പഞ്ചായത്ത് മെമ്പർ )
അഷ്‌റഫ്‌ വൈലത്തൂർ, (വെൽഫെയർ പാർട്ടി )
സി എഛ് ബഷീർ, (പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഡിവിഷൻ പ്രസിഡന്റ് ) കെ എം ഷാഫി (ഇന്ത്യൻ സോഷ്യൽ ഫോറം ) മൊയ്തീൻ സൈനി(ഇമാംസ് കൗൺസിൽ ) ഹഫ്‌സത്ത് ഹംസ (വിമൺ ഇന്ത്യ മൂഹ്‌മെന്റ് )കെ റംസിയ (നാഷണൽ വിമൻസ് ഫ്രണ്ട് )ശുഹൈബ് ഒഴൂർ (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ )സെമീർ നിറമരുതൂർ (സോഷ്യൽ ഡമോക്രറ്റിക് ട്രേഡ് യൂണിയൻ ) എന്നിവർ ആശംസകൾ അർപ്പിച്ചു, മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞിപോക്കർ അരീക്കാട് സ്വാഗതവും, ട്രഷറർ
അഷ്‌റഫ്‌ ഫെയ്മസ് നന്ദിയും പറഞ്ഞു.