സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിലായി തിരൂരിൽ

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിലായി തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടക്കും. ഭാഷാപിതാവിൻ്റെയും വാഗൺ ട്രാജഡി രക്തസാക്ഷികളുടെയും ഭൂമികയായ തിരൂരിൽ 24 വർഷത്തിന് ശേഷം നടക്കുന്ന ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൻ്റെ വിജയത്തിനായി വൈവിധ്യമാർന്ന പ്രചരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അനുബന്ധ പരിപാടികൾ തിരുരിലെ വിവിധ മേഖലകളിൽ നടന്നുവരികയാണ്
സെമിനാറുകൾ, എക്സിബിഷൻ ,പുസ്തകോൽസവം, മിനി മാരത്തോൺ, സൈക്ലോത്തോൺ, മെഡിക്കൽ ക്യാമ്പ് , കരകൗശല പരിശീലനം, പാചക മൽസരം, മെഹന്തിമൽസരം
കലാ- കായിക – സാഹിത്യ മൽസരങ്ങൾ, ഫിലിമോൽസവം, ഫ്ലാഷ് മോബ്, കാർഷിക വിപണനമേള, മലബാർ ഗാനങ്ങൾ ശിൽപശാല , ഷോർട്ട് ഫിലിം മൽസരം, പ്രവർത്തി പരിചയമേള, മഡ് ഫുട്ബോൾ, ബീച്ചി വോളിബോൾ, ജലഘോഷയാത്ര, നാടകങ്ങൾ, ഗസൽ വിരുന്ന്, പ്രവാസി സംഗമം, ചിത്രരചനാ മൽസരം/ ചൂണ്ടയിടൽ തുടങ്ങി വൈവിധ്യമാർന്ന അനുബന്ധ പരിപാടികളാണ് നടത്തുന്നത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയും കാർഷിക സമരവും എന്ന വിഷയത്തിൽ കർഷക സമര നായകനും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്ത പ്രാദേശിക സെമിനാറോടു കൂടി സെമിനാറുകൾക്ക് തുടക്കമായി. മുൻ മന്ത്രിയും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ.
തോമസ് ഐസക്, എം സ്വരാജ്, ജെയ്ക് സി തോമസ്, ടി പി കുഞ്ഞികണ്ണൻ, പി പി കുഞ്ഞികണ്oൻ, ഡോ. അനിൽ ചേലേമ്പ്ര , കെ എൻ ഗോപിനാഥൻ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകളും വിവിധ ദിവസങ്ങൾ നടക്കും.
19 ന് യൂത്ത് സാമ്പ എന്ന പേരിൽ പൂങ്ങോട്ടുകുളത്ത് നിന്നാരംഭിച്ച് വാഗൺ ട്രാജഡി ടൗൺ ഹാളിൽ സ്ഥാപിക്കുന്ന യുവജനസംഗമത്തോടെ ടൗൺ ഹാളിലെ പ്രത്യേകം തയ്യാറാക്കിയ കെ.ദാമോധരൻ നഗറിൽ സാംസ്കാരിക, കലാപരിപാടികൾക്ക് തുടക്കമാകും.

20 ന് 2 മണി കോഴികോട് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന പ്രത്യേക പ്രദർശന മേള ടാൺ ഹാൾ പരിസരത്ത് ആരംഭിക്കും.
എല്ലാ ദിവസവും വിവിധ മേഖലകളിലെ പ്രഗൽഭർ പങ്കെടുത്ത് സെമിനാറുകൾ നടക്കും.
ഖദീജ മുംതാസ്, നിയമസഭാ സ്പീക്കർ എം ബി രാജേഷ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ ബിന്ദു, ഡോ. ഷീന ഷുക്കൂർ , എംഎ ബേബി, എ വിജയരാഘവൻ, സുനിൽ ഇളയിടം, ഇളമരം കരീം, മുരുകൻ കാട്ടാക്കട എന്നിവർ പങ്കെടുക്കും. തുടർന്ന്
വിവിധ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, നാടൻപാട്ട്, ഗാനമേള, കോൽക്കളി, എന്നിവ അരങ്ങേറും.

ഡിസംബർ 27, 28, 29 എന്നീ തിയ്യതികളിലായി തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിലെ സഖാവ് പി പി അബ്ദുള്ളക്കുട്ടി നഗറിൽ പ്രതിനിധി സമ്മേളനം നടക്കും. സമ്മേളനത്തിൽ മുഴുവൻ സമയവും
മുഖ്യമന്ത്രി പിണറായി വിജയൻ , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ എളമരം കരീം, മന്ത്രി കെ രാധാകൃഷ്ണൻ , പാലൊളി മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുക്കും.സമ്മേളനത്തിന് തുടക്കം കുറിച്ച് 26 ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പതാക, കൊടി മരപതാക ജാഥകൾ ആരംഭിച്ച് വാഗൺ ട്രാജഡി ടൗൺ ഹാളിൽ പതാക ഉയരും.

ബിജെപിയുടെ ഫാസിസ്റ്റ് സ്വഭാവമുള്ള കേന്ദ്ര സർക്കാറിനെതിരെ മത നിരപേക്ഷ കക്ഷികളുടെ യോജിപ്പ് വ ളർത്തിയെടുക്കാനും

കേരളത്തിലെ സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന എൽ ഡി എഫ് സർക്കാറിനെ പിന്തുണ വർധിപ്പിക്കുന്നതിനും

മലപ്പുറത്തെ ഇടതുപക്ഷത്തിൻ്റെ സ്വാധീനം വ്യാപിപ്പിക്കുന്നതിനുമുള്ള ചർച്ചകളും നിർദ്ദേശങ്ങളും സമ്മേളനത്തിൽ ഉയർന്നു വരും. ഇതിനായി ഗൗരവപൂർണ്ണമുള്ള തീരുമാനങ്ങൾ സമ്മേളനങ്ങൾ ചർച്ച ചെയ്യുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ഇ ജയൻ, വൈസ് ചെയർമാൻ എ ശിവദാസൻ, ട്രഷറർ അഡ്വ പി ഹംസക്കുട്ടി എന്നിവർ അറിയിച്ചു