വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് എസ്ഡിപിഐ ലേക്ക് കടന്നു വന്ന പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി

തിരൂർ: നിർഭയ രാഷ്ട്രീയത്തിന് ശക്തി പകരുക, എസ് ഡി പി ഐ യിൽ അംഗമാകുക എന്ന തലക്കെട്ടിൽ എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന  മെമ്പർഷിപ്പ് കാംപയിന്റെ ഭാഗമായി വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് എസ്ഡി പി ഐ മെമ്പർഷിപ്പ് സ്വീകരിച്ചു കൊണ്ട് പാർട്ടിയിലേക്ക് കടന്നു വന്നവർക്ക് വൈലത്തൂർ ഓഫീസിൽ വെച്ച് നൽകിയ സ്വീകരണ ചടങ്ങ് എസ് ഡി ടി യൂ ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പുത്തനത്താണി ഉത്ഘാടനം ചെയ്തു,

എസ് ഡി പി ഐ ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് റസാഖ് കല്ലൻ അദ്ധ്യക്ഷത വഹിച്ചു താനൂർ മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള തിരൂർ മണ്ഡലം സെക്രട്ടറി നജീബ്,ഇബ്രാഹിം രണ്ടത്താണി, ഷാഫി സബ്ക,മുഹമ്മദലി വാണിയന്നൂർ അബ്ദുള്ളകുട്ടി വൈലത്തൂർ, നാസർ വൈലത്തൂർ എന്നിവർ സംസാരിച്ചു പൊന്മുണ്ടം പഞ്ചായത്ത് ഭാരവാഹികളായ റിയാസ് കുറ്റിപ്പാല സ്വാഗതവും സലാം നന്ദിയും പറഞ്ഞു.