കരിപ്പൂർ എയർപോർട്ടിൽ 50 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി




കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപ വിലവരുന്ന 911 സ്വർണ്ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കുറ്റ്യാടി സ്വദേശി മുനീറിൽ നിന്നാണ് സ്വർണം മിശ്രിത രൂപത്തിൽ ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തത്.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മിഷണർ സിനോയ് കെ മാത്യുവിൻ്റെ നിർദേശ പ്രകാരം സൂപ്രണ്ട് പ്രവീൺ കുമാർ കെ കെ, ഇൻസ്പെക്ടർമാരായ പ്രതീഷ് , മുഹമ്മദ് ഫൈസൽ.ഇ. കപിൽ ദേവ് സൂറിറ,ഹെഡ് ഹവിൽദാർമാരായ സാന്തോഷ് കുമാർ എം മോഹനൻ എന്നിവരാണ്.കള്ളക്കടത്ത് സ്വർണം കണ്ടെടുത്തത്.