Fincat

സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്; സംഭവത്തിൽ വിശദീകരണവുമായി എസ്‌ഐ

കോഴിക്കോട്: ഔദ്യോഗിക യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ വിശദീകരണവുമായി വനിതാ പ്രിൻസിപ്പൽ എസ്‌ഐ രംഗത്ത്.ഫോട്ടോഷൂട്ട് വിവാദമായ സാഹചര്യത്തിലാണ് പ്രതികരണവുമായി രംഗത്ത് വന്നത്.സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി എടുത്ത ഒരു ഫോട്ടോയല്ല അത്. സേവ് ദ ഡേറ്റ് ചെയ്ത് പ്രശസ്തയാകണമെന്ന ഏതൊരു ഉദ്ദേശവും തനിക്കില്ലായിരുന്നുവെന്നും വനിത എസ്‌ഐ പറഞ്ഞു.

1 st paragraph

തന്റെ സ്വകാര്യ ആൽബത്തിൽ സൂക്ഷിക്കാനായി ഒരു ആഗ്രഹത്തിന്റെ പുറത്ത് എടുത്ത ഫോട്ടോയാണ്. താനോ ഭർത്താവോ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടില്ല. ഫോട്ടോഗ്രാഫർ പബ്ലിസിറ്റിക്കായി ചിത്രം അവരുടെ പേജിൽ ഷെയർ ചെയ്തിരുന്നു, അങ്ങനെയാണ് വൈറലായത്. ഫോട്ടോ എടുക്കുന്ന സമയത്ത് തന്നെ ഫോട്ടോ ഷെയർ ചെയ്യരുതെന്ന് ഫോട്ടോ ഗ്രാഫറിനോട് പറഞ്ഞിരുന്നു. എന്നാൽ അവർ അത് അനുസരിക്കാതെയാണ് പോസ്റ്റ് ചെയ്തത്.

2nd paragraph

രണ്ടാം തീയതിയായിരുന്നു തന്റെ വിവാഹം. വിവാഹത്തിന്റെ തിരക്കിലായത് കാരണം സമൂഹമാധ്യമങ്ങൾ ശ്രദ്ധിക്കാനും സാധിച്ചില്ല. രണ്ട് ദിവസം മുൻപ് സിഐ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്.. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. വിവരങ്ങൾ ഉന്നത ഉദ്യാേഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. അറിയാതെയെങ്കിലും തെറ്റ് ചെയ്തതിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു.