ട്രെയിൻ ഗതാഗത നിയന്ത്രണം
കൊല്ലം: കൊല്ലം, എറണാകുളം യാർഡുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈഗുരുവായൂർ എക്സ്‌പ്രസ് ഈ മാസം 11, 13, 28 തീയതികളിൽ കൊല്ലത്തു യാത്ര അവസാനിപ്പിക്കും. 15, 16, 17, 19 തീയതികളിൽ ട്രെയിൻ എറണാകുളം ജംക്ഷൻ വരെ സർവീസ് നടത്തും.
22, 24, 27, 28, 29 തീയതികളിൽ നിലമ്പൂർകോട്ടയം എക്സ്‌പ്രസ്, കണ്ണൂർഎറണാകുളം ഇന്റർസിറ്റി എന്നിവ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ജനുവരി 2ന് പാലക്കാട്തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് കായംകുളം വരെയായിരിക്കും സർവീസ്. 16, 20 തീയതികളിൽ പുറപ്പെടുന്ന കൊച്ചുവേളി കുർള, 17നുള്ള എറണാകുളം പുണെ എക്സ്‌പ്രസ്, 18നുള്ള തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്‌പ്രസ് എന്നിവ ഒരു മണിക്കൂർ പിടിച്ചിടും