സിബിഎൈ അഞ്ചാം സിരീസ്: സെറ്റിൽ ജോയിൻ ചെയ്തതായി അറിയിച്ച് മമ്മൂട്ടി

സിബിഎൈ അഞ്ചാം സിരീസ് ചിത്രത്തിന്‍റെ സെറ്റിൽ ജോയിൻ ചെയ്തതായി അറിയിച്ച് മമ്മൂട്ടി. ഇന്‍സ്റ്റാഗ്രാമിൽ മമ്മൂട്ടി പങ്കുവച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ.

സെറ്റിലെത്തി എല്ലാവരോടും നസ്കാരം പറയുന്നതും സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത് എസ്.എൻ സ്വാമി മറ്റ് അണിയറ പ്രവർത്തകർ എന്നിവർക്കൊപ്പം ഇരിക്കുന്നതുമാണ് വീഡിയോയിൽ കാണാം. സേതുരാമയ്യരുടെ ബിജിഎമ്മിന്നോടോപ്പമുള്ള വീഡിയോയാണ് മമ്മൂട്ടി ഷെയർ ചെയ്‌തിരിക്കുന്നത്.

ചിത്രത്തിന്‍റെ ഷൂട്ടിംഗ് ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു. മമ്മൂട്ടി ഇന്നാണ് സിനിമയിൽ ജോയിൻ ചെയ്തത്. രഞ്ജി പണിക്കർ, സായികുമാർ, രമേഷ് പിഷാരടി, ആശ ശരത്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ