പാലക്കാട് വിക്ടോറിയ കോളജില്‍ എസ്എഫ്‌ഐ- എബിവിപി സംഘര്‍ഷം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പാലക്കാട്: ഗവ.വിക്ടോറിയ കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലിസ് സുരക്ഷ വര്‍ധിപ്പിച്ചു. വിക്ടോറിയ കോളജ്, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ്, വിദ്യാര്‍ഥികള്‍ ചികില്‍സയിലുള്ള ആശുപത്രി എന്നിവിടങ്ങളില്‍ കൂടുതല്‍ പോലിസുകാരെ വിന്യസിച്ചു.