കൗമാരക്കാര്‍ക്ക് ചിരിയോഗ

മലപ്പുറം : ശാരീരികവും മാനസികവുമായ വളര്‍ച്ചക്കും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും കൗമാരക്കാര്‍ക്ക് ചിരിയോഗ നടത്തി. ആധുനിക കാലഘട്ടത്തില്‍ കൗമാരക്കാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു.

കോഡൂര്‍ ഗ്രാമപഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ നടത്തിയ ചിരിയോഗ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ടി ബഷീര്‍, കെ. പി. റാബിയ,കെ ബി ഷബ്ന ഷാഫി, സി എച്ച് മൂസ്സ,എം ടി ഉമ്മര്‍, ബഷീര്‍ പാറക്കല്‍,കെ പി ഹുസൈന്‍, അംഗനവാടി ടീച്ചര്‍ സുനിത, ബി എല്‍ ഒ സി എച്ച് ഇബ്രാഹിം മാസ്റ്റര്‍എന്നിവര്‍ പ്രസംഗിച്ചു. സിജിഫാക്കല്‍റ്റി ജസ്്‌ലിന കൊയിലാണ്ടി,കെ പി ശശി എന്നിവര്‍ ക്ലാസെടുത്തു.കൗമാരക്കാര്‍ക്കായി പ്രത്യേക ക്ലബ് രൂപീകരിക്കാനും തീരുമാനിച്ചു.