മിനി ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്മലപ്പുറം: പുത്തൂർ പള്ളിക്കൽ പാത്തിക്കുഴി പാലത്തിനടുത്ത് കയറ്റത്തിൽ നിന്ന് മിനി ലോറി താഴ്ചയിലേക്ക് വീണ് ഡ്രൈവർക്ക് പരിക്ക്. മിനി ലോറി ഡ്രൈവർ സി ഷാജിക്ക് ആണ് പരിക്കേറ്റത്.

ഇയാളെ ചേളാരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ലോറിൽ രണ്ട് പേർ ഉണ്ടായിരുന്നെങ്കിലും പരുക്കില്ലാതെ രക്ഷപെട്ടു. പെരുവള്ളൂർ ഭാഗത്ത്‌ നിന്ന് കല്ലുമായി എത്തിയ മിനി ലോറി കയറ്റത്തിൽ നിയന്ത്രണം വിട്ട് റോഡിന്റെ കൈവരി തകർത്ത് തൊട്ടടുത്ത പറമ്പിലെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.