ഓട്ടോറിക്ഷ കൈവരിയിലിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

മലപ്പുറം: താനൂര്‍: ഓട്ടോറിക്ഷ കൈവരിയിലിടിച്ച് ഒരുകുട്ടിയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്. ചിറമംഗലം ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷയാണ് ചിറക്കല്‍ ഭാഗത്തുവെച്ച് അപകടത്തില്‍പ്പെട്ടത്.


അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ സാരമായി പരിക്കേറ്റ ഒരു സ്ത്രീയെ പിന്നീട് കോട്ടക്കലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കുട്ടിക്കും മറ്റൊരു സ്ത്രീക്കും ഓട്ടോ ഡ്രൈവര്‍ക്കും നിസാരക്കാണുള്ളത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയെടെയാണ് അപകടം സംഭവിച്ചത്.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.