പഠന ലീഖ്ന അഭിയാൻ പദ്ധതി സംസ്ഥാനത്ത് മാതൃകാപരമായി നടപ്പാക്കും. മന്ത്രി വി. അബ്ദുറഹിമാൻ

സാക്ഷരതാ മിഷൻ നടപ്പാക്കന പഠന ലിയ്ന അഭിയാൻ പദ്ധതിയുടെ ജില്ലാ തലസർവ്വേ ഉദ്ഘാടനം താനാളൂർ മഞ്ചാടിക്കുന്ന് കോളനിയിൽ ഒട്ടുമ്മൽഹംസയെ പഠിതാവായി ചേർത്ത് കൊണ്ട് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കുന്നു.

താനൂർ: സമ്പൂർണ നിരക്ഷരത നിർമ്മാർജനം ലക്ഷ്യം വെച്ച് സംസ്ഥാനാ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പഠന ലിഖ്നാ അഭിയാൻ പദ്ധതി
ഒന്നാംഘട്ട സാക്ഷരത പ്രവർത്തനം നടപ്പാക്കിയ പോലെ മാതൃകാപരമായി നടപ്പാക്കുമെന്ന്
സംസ്ഥാന കായിക വകുപ്പ് മന്ത്രി
വി. അബ്ദുറഹിമാൻ പറഞ്ഞു. പദ്ധതിയുടെ ജില്ലാ തല സർവ്വേ താനാളൂർ ഗ്രാമ പഞ്ചായത്തിലെ
മഞ്ചാടിക്കുന്ന് കോളനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കോളനിയിലെ ഒട്ടുമ്മൽ ഹംസയെ പഠിതാവായി ചേർത്തു കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
മലപ്പുറം ഉൾപ്പെടെ 5 ജില്ലകളിലാണ്പ ദ്ധതി നടപ്പാക്കുന്നത്.


2021 ഡിസംമ്പർ 20ന് തുടങ്ങി 2022 മാർച്ച് 31 ന് അവസാനിക്കും വിധമാണ്
പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അദ്ധ്യക്ഷത വഹിച്ചു..
ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി മുഖ്യ പ്രഭാഷണം നടത്തി..ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .അബ്ദുറസാഖ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി. സിനി, പി.സതീശൻ , അംഗങ്ങളായ ഷെബിർ കുഴിക്കാട്ടിൽ, സുലൈമാൻ ചാത്തേരി , സെക്രട്ടറി
പി. രാംജിലാൽ, സാക്ഷരതാ മിഷ്യൻ ജില്ലാ കോ-ഡിനേറ്റർ സി.അബ്ദുൽ റഷീദ്, അസി. കോ-ഡിനേറ്റർ എം.മുഹമ്മദ് ബഷീർ,
മലപ്പുറം ഡയറ്റ് ലക്ചറർ എസ്. ബിന്ദു,
സാക്ഷരതാ സമിതി അംഗം മുജീബ്. താനാളൂർ,
പ്രേരക് എ.വി. ജലജ എന്നിവർ സംസാരിച്ചു.