ബിഎസ്എഫ് ടെന്റിൽ തീ പിടിച്ചു; മലയാളി ജവാൻ മരിച്ചു

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ ബിഎസ്എഫ് ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മലയാളി സൈനികൻ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. തീ പിടിച്ച ടെന്റിൽ നിന്നും പുറത്തുചാടുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം നാട്ടിലെത്തിക്കും. ഇദ്ദേഹത്തിന്റെ ഭാര്യയും സൈനിക ആശുപത്രിയിൽ ജോലി ചെയ്യുകയാണ്.