Fincat

മാപ്പിള ഹാൽ വെർച്വൽ എക്സിബിഷൻ ലോഞ്ചിങ്‌ ഇന്ന് തിരൂരിൽ

തിരൂർ: ‘മാപ്പിള ഹാൽ’ എന്ന പേരിൽ എസ്.ഐ.ഒ കേരള ഒരുക്കിയ, മലബാർ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇൻ്ററാക്റ്റീവ് വെർച്വൽ എക്സിബിഷൻ ഇന്ന് (ഡിസംബർ-15) ലോഞ്ച് ചെയ്യും. തിരൂർ വാഗൺ മാസകർ ഹാളിൽ നടക്കുന്ന ലോഞ്ചിങ്‌ പരിപാടിയിൽ ലണ്ടനിൽ നിന്നുള്ള കവിയും എഴുത്തുകാരിയുമായ സുഹൈമ മൻസൂർ ഖാൻ, പൗരത്വ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളികളായ ആസിഫ്‌ ഇഖ്‌ബാൽ തൻഹ, സഫൂറ സർഗാർ, ശർജീൽ ഉസ്‌മാനി, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്‌, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.കെ എസ്‌ മാധവൻ, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ശംസുദ്ധീൻ മന്നാനി, എഴുത്തുകാരായ റമീസ്‌ മുഹമ്മദ്‌, ഡോ.ജമീൽ അഹ്‌മദ്‌, സൂഫി ഗായകൻ സമീർ ബിൻസി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി.റഹ്മാബി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ.തമന്ന സുൽത്താന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ്‌ അലി. ഇ.എം, സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ധീൻ തുടങ്ങിയവർ സംബന്ധിക്കും.

1 st paragraph

മലബാർ സമരത്തിൻ്റെ സമഗ്രമായ സർഗാത്മക ആവിഷ്കാരമാണ് ‘മാപ്പിള ഹാൽ’. മലബാർ പോരാട്ടത്തിൻ്റെ വിപ്ലവകരമായ രാപ്പകലുകളിലൂടെയുള്ള സഞ്ചാരമാണ് ഈ എക്സിബിഷൻ. മൊബൈൽ അപ്ലിക്കേഷനിലാണ് വെർച്വൽ എക്സിബിഷൻ ലഭ്യമാവുക. മലബാർ സമര ചരിത്രത്തിന്റെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന വീഡിയോകൾ, പെയ്ന്റിങ്‌, കാലിഗ്രഫി , ഡിജിറ്റൽ ആർട്ട്, അപൂർവ്വ ചരിത്രരേഖകൾ, കേരളീയ മുസ്‌ലിം പോരാട്ട പാരമ്പര്യത്തിന്റെ നാൾവഴികൾ, മലബാർ സമരത്തെക്കുറിച്ചുള്ള വ്യത്യസ്ത ആഖ്യാനങ്ങൾ, ചരിത്ര രചനകൾ, സമര പോരാളികൾ, സംഭവവികാസങ്ങൾ, പോരാട്ട ഭൂമികൾ തുടങ്ങിയവ കൊണ്ട് സമ്പന്നമാണ് എക്സിബിഷൻ.

2nd paragraph

മലബാർ സമരത്തെക്കുറിച്ച സമഗ്രമായ വിവരങ്ങൾ ജനകീയമായിത്തന്നെ എല്ലാവർക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘മാപ്പിള ഹാൽ’ ഒരുക്കിയിരിക്കുന്നത്. അധിനിവേശ ശക്തികൾക്കും ജാതി മേധാവിത്വത്തിനുമെതിരെ നിലകൊണ്ട മലബാറിലെ സുദീർഘമായ വൈജ്ഞാനിക- സമര പാരമ്പര്യത്തെ ഹാലിളക്കമായും മത ഭ്രാന്തായും ചിത്രീകരിച്ച കൊളോണിയൽ-സവർണ്ണ ആഖ്യാനങ്ങൾക്കുള്ള വിമർശക ബദൽ കൂടിയാണ് മാപ്പിള ഹാൽ.