ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: പതിമൂന്നാമതും ഐഡിയൽ കടശ്ശേരി


തേഞ്ഞിപ്പലം: 51ാമത് ജില്ലാ അത്‌ലറ്റിക് മീറ്റിൽ 67 സ്വർണവും 42 വെള്ളിയും 19 വെങ്കലവുമടക്കം 816 പോയിന്റുമായി ഐഡിയൽ കടശ്ശേരി തുടർച്ചയായി പതിമൂന്നാം തവണയും ചാമ്പ്യന്മാരായി. 19 സ്വർണവും 28 വെള്ളിയും 23 വെങ്കലവുമടക്കം 666.5 പോയിന്റുകൾ നേടി കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ രണ്ടാം സ്ഥാനത്തും 11 സ്വർണവും 21 വെള്ളിയും 14 വെങ്കലവുമടക്കം 311 പോയിന്റുമായി കാവനൂർ സ്‌പോർട്സ് അക്കാദമി മൂന്നാം സ്ഥാനത്തുമാണ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ ഐഡിയൽ കടകശ്ശേരി.

സമാപന സമ്മേളനത്തിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.ജയരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. സക്കീർ ഹുസൈൻ, മജീദ് ഐഡിയൽ, കാസിം, സക്കീർ,സ്വർണലത തുടങ്ങിയവർ പങ്കെടുത്തു. മുൻ അത്‌ലറ്റുകൾക്കും പരിശീലകർക്കും വൈസ് ചാൻസലർ ഉപഹാരങ്ങൾ നൽകി.