മതേതര കക്ഷികള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയം അതിക്രമിച്ചു

മലപ്പുറം : മതേതര കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ട സ്ഥിതിയാണ് ഇന്നുള്ളതെന്ന് ജനതാദള്‍ (എസ് ) മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. പി.എം. സഫറുള്ള പറഞ്ഞു. എന്‍ സി കെ – ജെ ഡി എസ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്ത് പിടിമുറുക്കുകയാണ്. മതേതരം കാത്ത് സൂക്ഷിക്കാന്‍ മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞു. ജനതദള്‍ (എസ് ) സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ വി ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു.

എന്‍ സി കെ – ജെ ഡി എസ് ലയന സമ്മേളനത്തില്‍ പി എച്ച് ഫൈസലിന് ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ. പി.എം. സഫറുള്ള കൊടി കൈമാറുന്നു.

ടി കെ സമദ്, അബ്ദുറഹിമാന്‍ മുള്ളേങ്ങല്‍, മുസ്തഫ തിരൂരങ്ങാടി, എഞ്ചിനിയര്‍ മൊയ്തീന്‍കുട്ടി, കെ സി സെയ്തലവി, പി സല്‍മ എന്നിവര്‍ പ്രസംഗിച്ചു. പി എച്ച് ഫൈസല്‍ സ്വാഗതവും മന്‍സൂര്‍ കൊളപ്പുറം നന്ദിയും പറഞ്ഞു.