Fincat

ആക്ഷൻ ഹിറോ ബിജുവിലെ ഗുണ്ട മയക്കുമരുന്നുമായി പിടിയിൽ

കൊച്ചി:മയക്കുമരുന്ന് കൈവശം വെച്ചതിന് സിനിമ- സീരിയല്‍ താരം അറസ്റ്റില്‍. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍ ആണ് അറസ്റ്റിലായത്. വൈത്തിരിയിലെ ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയില്‍ എല്‍ എസ് ഡി സ്റ്റാമ്പുകളാണ് ഇയാളുടെ കൈവശം നിന്ന് പൊലീസ് കണ്ടെടുത്തത്.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് വൈത്തിരി എസ്‌ഐ ഇ രാംകുമാറും സംഘവും, ലഹരി വിരുദ്ധ സേനാംഗങ്ങളും, നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി രജികുമാറിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ഡെന്‍സന്‍റെ പക്കല്‍ നിന്നും 0.140ഗ്രാം എല്‍ എസ് ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. ഡെന്‍സനെതിരെ എന്‍ ഡി പി എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആക്ഷൻ ഹിറോ ബിജുവടക്കം നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയിട്ടുള്ള ഇയാൾ ലഹരിമരുന്നുകൾ വിൽക്കുന്നതിന്‍റെ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.