Fincat

ഒൻപതു വയസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച മധ്യവയസ്‌കൻ റിമാൻഡിൽ

തലശേരി:ഒൻപത് വയസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിക്കുകയും ചെയ്ത മധ്യവയസ്‌കനെ കോടതി റിമാൻഡ് ചെയ്തു. കൊളശ്ശേരി വാടിയിൽപീടികയ്ക്ക് സമീപം സുബൈദാസിൽ അത്തോളി കരീമിനെയാണ് തലശേരി പൊലീസ് അസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് മൊബൈൽ ഫോണിൽ അശ്ലീല രംഗങ്ങൾ കാണിക്കാൻ ശ്രമിക്കുകയും നഗ്‌നത പ്രദർശിപ്പിച്ചുവെന്നുമാണ് ഇയാൾക്കെതിരെ ചൈൽഡ് ലൈനിന് ലഭിച്ച പരാതി.

1 st paragraph

ഇതിനു ശേഷമാണ് വാടിയിൽ പീടികയ്ക്ക് സമീപം സുബൈദാസിൽ അത്തോളി കരീമിനെ തലശ്ശേരി ഇൻസ്പക്ടർ കെ.സനൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയത്. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

2nd paragraph