സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരൂർ: ആധുനിക കേരളത്തിൻ്റെ അടിത്തറയൊരുക്കി സാധാരണക്കാരൻ്റെ ജീവിതാവസ്ഥ മെച്ചെപ്പെടുത്തുന്ന പദ്ധതികളാണ് പിണറായിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് സർക്കാർ നടപ്പാക്കുന്നതെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ പറഞ്ഞു. സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ.
സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപി സക്കറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, എ ശിവദാസൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി
അഡ്വ പി ഹംസക്കുട്ടി സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം പി പി ലക്ഷ്മണൻ നന്ദിയും പറഞ്ഞു.