ഗാർഹിക പീഡനക്കേസിലെ പ്രതിയെ കല്പകഞ്ചേരി പോലീസ് അറസ്റ്റുചെയ്തു.
കല്പകഞ്ചേരി: പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്ന ഗാർഹിക പീഡനക്കേസ് പ്രതി കുഴിമണ്ണ സ്വദേശി മുള്ളൻ മടക്കൽ സൈതലവി (62) യെ കല്പകഞ്ചേരി പോലീസ് അറസ്റ്റുചെയ്തു.

ഇൻസ്പെക്ടർ പി.കെ. ദാസ്, എസ്.ഐ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.